28/09/2026 തിയ്യതിയിലെ നമ്പർ(3541113)എസ്.എഫ്.സി.-ബി 2/45/2026-FIN. കത്ത് പ്രകാരം സാമൂഹ്യ സുരക്ഷാ പെന്‍ഷനുള്ള വാർഷിക മസ്റ്ററിംഗ് 31/10/2026 ന് ഉള്ളിൽ പൂർത്തീകരിക്കേണ്ടതാണ്.
സ്വരാജ് ട്രോഫി
🏆 സ്വരാജ് ട്രോഫി
🏆

അധികാര വികേന്ദ്രീകരണത്തിലും വികേന്ദ്രീകൃതാസൂത്രണത്തിലും ഒരു വിസ്മയമാണ് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. പല തദ്ദേശഭരണ സ്ഥാപനങ്ങളും ആരോഗ്യകരമായ ഒരു മത്സര സ്വഭാവത്തോടെയാണ് ഭരണ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്. ഈ രംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പഞ്ചായത്തുകളെ ആദരിക്കുന്നത് ഈ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരുമെന്നും മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ സഹായിക്കുമെന്നും സര്‍ക്കാര്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ വര്‍ഷവും മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്ത് ആദരിക്കാന്‍ തീരുമാനിച്ചത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണരംഗത്തെ മികവ്, വികസന പ്രവര്‍ത്തനങ്ങള്‍, വരുമാന സമാഹരണം, പദ്ധതി നിര്‍വ്വഹണം എന്നിവ മുന്‍നിര്‍ത്തിയാണ് ഈ പുരസ്‌കാരം.

🏆 2000-2001 വര്‍ഷത്തില്‍ നടപ്പിലാക്കിയ മികച്ച പ്രവർത്തനങ്ങളുടെ അംഗീകാരമായി അവണൂർ ഗ്രാമപഞ്ചായത്ത് 2002 ല്‍ സ്വരാജ് ട്രോഫി കരസ്ഥമാക്കി.