28/09/2026 തിയ്യതിയിലെ നമ്പർ(3541113)എസ്.എഫ്.സി.-ബി 2/45/2026-FIN. കത്ത് പ്രകാരം സാമൂഹ്യ സുരക്ഷാ പെന്‍ഷനുള്ള വാർഷിക മസ്റ്ററിംഗ് 31/10/2026 ന് ഉള്ളിൽ പൂർത്തീകരിക്കേണ്ടതാണ്.
കാഴ്ചപ്പാടും ദൌത്യവും

കാഴ്ചപ്പാടും ദൗത്യവും

സുസ്ഥിര വികസനം • സാമൂഹിക നീതി • ജനപങ്കാളിത്തം • മെച്ചപ്പെട്ട ജീവിതനിലവാരം

🌱

കാഴ്ചപ്പാടും ദൗത്യവും

ദാരിദ്ര്യ നിർമാർജ്ജന പ്രവർത്തനങ്ങൾ, അസമത്വങ്ങളും വിവേചനങ്ങളും കുറയ്ക്കുന്നതിനുള്ള നടപടികൾ എന്നിവ വഴി സാമൂഹിക പുരോഗതി നിലനിർത്താൻ കഴിയുന്ന തരത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ ഗ്രാമത്തിന്റെ സുസ്ഥിരവും സമഗ്രവുമായ വികസനം കൈവരിക്കുകയും അതോടൊപ്പം ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കുകയും ചെയ്യുക.

🎯

പ്രധാന ലക്ഷ്യങ്ങൾ

01

ദാരിദ്ര്യമില്ല

എല്ലാ രൂപങ്ങളിലുമുള്ള ദാരിദ്ര്യം നിർമാർജനം ചെയ്യുക.

02

നല്ല ആരോഗ്യവും ക്ഷേമവും

അസമത്വങ്ങൾ പരിഹരിക്കുകയും എല്ലാവർക്കും മികച്ച ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുകയും ചെയ്യുന്നതിനായി ബഹുമേഖലാ, അവകാശാധിഷ്ഠിത, ലിംഗസമത്വപരമായ സമീപനങ്ങൾ സ്വീകരിക്കുക.

03

ഗുണനിലവാരമുള്ള വിദ്യാഭ്യാസം

എല്ലാവർക്കും സമഗ്രവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ലഭ്യമാക്കുക.

04

ലിംഗസമത്വം

സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ എല്ലാ തരത്തിലുള്ള വിവേചനങ്ങളും അവസാനിപ്പിക്കുക.

05

ശുദ്ധജലവും ശുചിത്വവും

എല്ലാവർക്കും സുരക്ഷിതവും ചെലവുകുറഞ്ഞതുമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപം നടത്തുക, ശുചിത്വ സൗകര്യങ്ങൾ വികസിപ്പിക്കുക, ശുചിത്വബോധവൽക്കരണം പ്രോത്സാഹിപ്പിക്കുക, ജലസ്രോതസ്സുകളും അനുബന്ധ ആവാസവ്യവസ്ഥകളും സംരക്ഷിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുക.

06

വ്യവസായവും നവീകരണവും

പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സംരംഭകത്വവും നവീകരണവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

07

കൃഷി–മൃഗസംരക്ഷണ മേഖലകളുടെ ശാക്തീകരണം

കാർഷിക-മൃഗസംരക്ഷണ മേഖലകൾ ശക്തിപ്പെടുത്തുകയും ഈ മേഖലകളിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

08

അടിസ്ഥാന സൗകര്യങ്ങൾ

ജനങ്ങളുടെ ആവശ്യങ്ങളും നിർദ്ദേശങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് പശ്ചാത്തല മേഖലയിൽ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുക.

09

കുറഞ്ഞ അസമത്വങ്ങൾ

താഴ്ന്ന വരുമാനക്കാരെ ശാക്തീകരിക്കുകയും ലിംഗഭേദം, ജാതി, വർഗ്ഗം എന്നിവയെ അതിജീവിച്ച് എല്ലാവരുടെയും സാമ്പത്തിക ഉൾപ്പെടുത്തൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ശക്തമായ നയങ്ങൾ നടപ്പാക്കുക.

10

സമാധാനം, നീതി, ശക്തമായ സ്ഥാപനങ്ങൾ

നിയമവാഴ്ച, സമാധാനം, സ്ഥിരത, മനുഷ്യാവകാശ സംരക്ഷണം, ഫലപ്രദമായ ഭരണം എന്നിവ ഉറപ്പാക്കിക്കൊണ്ട് സമഗ്രവും സുസ്ഥിരവുമായ വികസനം കൈവരിക്കുക.

🌿 എല്ലാവരുടെയും പങ്കാളിത്തത്തോടെ സുസ്ഥിര വികസനം

സാമൂഹിക നീതി, സമത്വം, ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം, കാർഷിക വികസനം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെ ഏകോപിപ്പിച്ച് ജനങ്ങളുടെ മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കുകയാണ് ലക്ഷ്യം.

🏆

ഗുണനിലവാര സർട്ടിഫിക്കറ്റ്

അവണൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്

ISO 9001:2015 Certificate No: TQC/Q-891 Valid up to: 17-02-2029
Certificate PDF കാണുന്നതിനും ഡൗൺലോഡ് ചെയ്യുന്നതിനും മുകളിലുള്ള ബട്ടണുകൾ ഉപയോഗിക്കുക.

  • ISO CERTIFICATE