ബജറ്റ് 2026-27

ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്കും സമഗ്ര വികസനത്തിനുമാണ് ഈ ബജറ്റ് മുൻഗണന നൽകുന്നത്. സുതാര്യവും ഉത്തരവാദിത്വപരവുമായ ഭരണമാണ് നമ്മുടെ ലക്ഷ്യം.

🌾🌱കാർഷിക മേഖലയ്ക്ക് വളരെ പ്രാധാന്യം നൽകിയിട്ടുള്ള ഈ ബജറ്റിൽ വിത്ത്-വള സബ്‌സിഡി, തെങ്ങുകൃഷിക്ക് ജൈവവളം, വാഴകൃഷി വിസനം, കവുങ്ങുകൃഷി വികസനം, ഇടവിളകിറ്റ് വതരണം തുടങ്ങിയ പദ്ധതികൾ കൂടാതെ സ്ഥലപരിമിതിയുള്ളവർക്കും ടെറസിലും വീട്ടുമുറ്റത്തും പച്ചക്കറികൃഷി ചെയ്യുന്നതിന് പോട്ടിംഗ് മിശ്രിതം നിറച്ച മൺചട്ടി തൈകൾ ഉൾപ്പെടെ വിതരണം ചെയ്യുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്.

🐄🐐 മൃഗസംരക്ഷണമേഖലയിൽ ക്ഷീരഗ്രാമം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ക്ഷീരകർഷകർക്ക് കറവപ്പശു വിതരണം, കാലിത്തീറ്റ വിതരണം എന്നിവയ്ക്കായി 21,42,000/- രൂപ വകയിരുത്തിയിട്ടുണ്ട്. വനിതകൾക്കുള്ള മുട്ടക്കോഴി വളർത്തൽ പദ്ധതി മൃഗാശുപത്രിയിലേക്ക് മരുന്നുവാങ്ങൽ, തെരുവ് നായകൾക്ക് പേവിഷ പ്രതിരോധ കുത്തിവെയ്പ്പ് എന്നിവയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്.

🏠🏘️ പാർപ്പിട മേഖലയിൽ, ഭൂമി വാങ്ങി ഭവനനിർമ്മാണത്തിന് ധനസഹായം, വീട് വാസയോഗ്യമാക്കൽ എന്നിവയ്ക്കായി 2,05,00,000/- രൂപയും വനിതകൾ ഗൃഹനാഥകളായ കുടുംബങ്ങൾക്ക് അടുക്കള നവീകരണത്തിന് 75000/- രൂപ വീതം നൽകുന്ന പദ്ധതിയായ ഈസി കിച്ചൺ പദ്ധതിയിൽ 28,50000/-രൂപയും വകയിരുത്തിയിട്ടുണ്ട്.

💡 റോഡുകളുടെ നവീകരണം, ടാറിടൽ, ഡ്രൈനേജ് സംവിധാനം, സുരക്ഷാ സൗകര്യങ്ങൾ തെരുവുവിളക്കുകൾ സ്ഥാപിക്കൽ, പരിപാലനം എന്നിവയ്ക്കും ആവശ്യമായ തുക വകയിരുത്തിയിരിക്കുന്നു.

🧹 ശുചിത്വവും മാലിന്യ സംസ്‌കരണവും- ഉറവിടത്തിൽ മാലിന്യം വേർതിരിച്ച് സംസ്ക്‌കരിക്കുന്നതിന് ഗാർഹിക ബയോബിൻ യൂണിറ്റ്, ഹരിത കർമസേന പ്രവർത്തനങ്ങൾ എന്നിവ വിപുലീകരിച്ച് ശുചിത്വ ഗ്രാമം ലക്ഷ്യമിടുന്നു. പുതു തലമുറയിൽ ശുചിത്വ ബോധം വളർത്തിയെടുക്കുന്നതിനായി മാലിന്യ സംസ്ക്കരണം ശുചിത്വം മേഖലയിൽ മികച്ച പ്രവർത്തനം നടത്തുന്ന, പഞ്ചായത്തിലെ സ്കൂ‌കൂളുകളിൽനിന്നും തെരഞ്ഞെടുക്കുന്ന 50 വിദ്യാർത്ഥികൾക്ക് 1500 രൂപ വീതം നൽകുന്ന വിദ്യാർത്ഥി ഹരിത സേന സ്‌കോളർഷിപ്പ് - ഇക്കോ സെൻസ് പദ്ധതിയ്ക്കായി 75000/- രൂപ വകയിരുത്തിയിട്ടുണ്ട്.

💧കുടിവെള്ള പദ്ധതികളുടെ പൂർത്തീകരണത്തിനാവശ്യമായ തുകയും കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ള വിതരണത്തിനായി 10,00,000/- രൂപയും വകയിരുത്തിയിട്ടുണ്ട്.

🏥🩺ആരോഗ്യ പരിപാലനത്തിൽ പകർച്ചവ്യാധി നിയന്ത്രണം, സാന്ത്വന പരിചരണം, മരുന്നുവാങ്ങൽ, പദ്ധതികൾ നടപ്പിലാക്കുന്നതിനും കുടുംബാരോഗ്യകേന്ദ്രത്തിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിന് 10,00,000/-രൂപയും അടക്കം ആവശ്യമായ തുക വകയിരുത്തിയിട്ടുണ്ട്.

🖊️📝വിദ്യാഭ്യാസ മേഖലയിൽ, സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ പഠന സൗകര്യങ്ങൾ വിദ്യാർത്ഥികൾക്ക് പഠന സഹായ പദ്ധതികൾ, ലൈബ്രറി വികസനം എന്നിവ നടപ്പിലാക്കും. പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം, വരടിയം ഗവൺമെൻ്റ് യു.പി സ്‌കൂളിൽ സ്മാർട്ട് ക്ലാസ് റൂം ഒരുക്കൽ, സയൻസ് ലാബ് ഒരുക്കൽ, കുട്ടികളുടെ പാർക്കി ലേക്ക് കളിയുപകരണങ്ങൾ വാങ്ങൽ, ക്ലാസ് മുറികളിലേക്ക് ശാസ്ത്രമാസിക വിതരണം തുടങ്ങിയ പദ്ധതികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

🎭 🪘കലയും സംസ്‌കാരവും സംരക്ഷിച്ച് പ്രോത്സാഹിപ്പിക്കുന്നതിന് രജിസ്റ്റർ ചെയ്‌തിട്ടുള്ള യുവജനക്ലബ്ബുകൾക്ക് സ്പോർട്‌സ് കിറ്റ് വിതരണം, പട്ടികജാതി യുവജന ഗ്രൂപ്പുകൾക്ക് വാദ്യോപകരണങ്ങൾ വിതരണം, കേരളോൽസവം തുടങ്ങിയ പദ്ധതികളും വയോജനക്ഷേമപദ്ധതികൾ, ഭിന്നശേഷിക്കാർക്ക് സ്‌കോളർഷിപ്പ് ഉൾപ്പെടെയുള്ള പദ്ധതികൾക്കും തുക കണ്ടെത്തിയിട്ടുണ്ട്.

ബജറ്റ് സംഗ്രഹം

മുൻബാക്കി

3,97,63,065/- രൂപ

നികുതി വരുമാനം

2,6000,000/- രൂപ

നികുതിയേതര വരുമാനം

6720000/- രൂപ

ജനറൽ പർപ്പസ് ഫണ്ട്

2,18,50,000/- രൂപ

ആകെ തനതു ഫണ്ട്

9,43,33,065/- രൂപ

ഗ്രാൻറുകളും ഫണ്ടുകളും

16,03,39,535/- രൂപ

ആകെ പ്രതീക്ഷിത വരവ്

25,46,72,600 /- രൂപ

പദ്ധതിയേതര ചെലവുകൾ

13,66,58,600/- രൂപ

പദ്ധതി ചെലവുകൾ

7,23,98,011/- രൂപ

ആകെ പ്രതീക്ഷിത ചെലവ്

20,90,56,611/- രൂപ

നീക്കി ബാക്കി

4,56,15,989/ - രൂപ

  • ബജറ്റ് 2026-27